വളരെ ചെറിയ കാലയളവുകൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യത നേടിയ നടനാണ് അജു വര്‍ഗീസ്. മലയാളത്തില്‍ നൂറിലധികം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ അജു, തന്നെ കുറിച്ചു വന്ന ഒരു ട്രോളിന് നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.’വിനീത് ശ്രീനിവാസന് നിവിന്‍ പോളിയെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ചാന്‍സ് ചോദിച്ചു ചെന്നിരുന്ന അജു ഇപ്പോള്‍ ബേസില്‍ ടൊവിനോയെ വെച്ച് ചെയ്യുന്ന ചിത്രങ്ങളില്‍ ചാന്‍സ് ചോദിച്ചു ചെല്ലുന്നു’ എന്ന അര്‍ത്ഥത്തിലുള്ള ട്രോളിനാണ് അജു മറുപടി നല്‍കിയിരിക്കുന്നത്. “ചാന്‍സ് ചോദിക്കാന്‍ ഒരു മടിയുമില്ല” എന്നാണ് ട്രോള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു അജു കുറിച്ചിരിക്കുന്നത്.ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയാണ് അജുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
Related Articles
Check Also
Close
-
വടകരയിൽ കോവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റ് അടച്ചിടും.July 13, 2020 11:44 PM