KeralaKozhikodeLatest

വടകരയിൽ കോവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റ് അടച്ചിടും.

“Manju”

ഷൈലേഷ്കുമാർ കൻമനം

കോഴിക്കോട്: വടകര പട്ടണത്തിൽ രണ്ടു പേര്‍ക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് . ചന്തപ്പറമ്പിലെ പച്ചക്കറി തൊഴിലാളിക്കും അടക്കാത്തെരുവിലെ കൊപ്രതൊഴിലാളിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം
പച്ചക്കറി മാര്‍ക്കറ്റിലെ ഒരു തൊഴിലാളിക്ക് പനി പിടിപെട്ടതിനെ തുടര്‍ന്ന് പരിശോധനക്കു വിധേയനാക്കിയിരുന്നു. പരിശോധനയിൽ ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ
മാർക്കറ്റ് അടച്ചിടാൻ ഡിഎം ഒ നിർദേശം നൽകി. കോയമ്പത്തൂരിൽ നിന്ന് വന്ന ലോറി ജീവനക്കാരിൽ നിന്നാണ് രോ​ഗം പടർന്നതെന്നാണ് സംശയം. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് കർശനമായ ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Related Articles

Back to top button