IndiaKeralaLatest

കളിപ്പാട്ടമെന്നു കരുതി ബോംബ് കൊണ്ട് കളിച്ചു : സഹോദരങ്ങള്‍ക്ക് പരിക്ക്

“Manju”

കണ്ണൂര്‍: ഐസ്‌ക്രീം കപ്പെന്ന് കരുതി കളിക്കാനെടുത്ത ബോംബ് പൊട്ടിത്തെറിച്ച്‌ സഹോദരങ്ങള്‍ക്ക് പരിക്ക്. ഇരിട്ടിക്കടുത്ത് പടിക്കച്ചാലില്‍ സഹോദരങ്ങളായ ഒന്നര വയസുകാരന്‍ മുഹമ്മദ് റഹീദിനും അഞ്ചു വയസ്സുകാരന്‍ മുഹമ്മദ് ആമീനും പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പ് വീട്ടില്‍ കൊണ്ടുവന്ന് കളിക്കുന്നതിനിടെയാണ് അപകടം.
ഐസ്‌ക്രീം കപ്പ് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അമീന്റെ നെഞ്ചിലും കാലിലും ചീളുകള്‍ തറച്ച്‌ പരിക്കുണ്ട്. റഹീദിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ കൊണ്ടുവന്നു. മുഹമ്മദ് ആമീന്റെ പരിക്ക് ഗുരുതരമാണ്. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Back to top button