തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല ബഹിഷ്കരണ സമരത്തിലേക്ക്. ശമ്പള കുടിശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഇന്ന് വഞ്ചനാദിനം ആചരിക്കും.ആരോഗ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളിയാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ തീരുമാനമെടുത്തത്. മെഡിക്കല്‍ കോളേജുകളിലെ പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിന് മുന്നിലും പ്രതിഷേധ ജാഥയും ധര്‍ണയും നടത്തും. ചികിത്സയേയും അധ്യാപനത്തെയും ബാധിക്കാതെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും സമരം.
Related Articles
Check Also
Close
-
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്രംSeptember 17, 2021 9:26 AM