IndiaKeralaLatestUncategorized

കൊവിഡില്‍ കിട്ടിയ ലോട്ടറി – 800 കിലോ തൂക്കമുള്ള അപൂര്‍വ മത്സ്യത്തെ പിടികൂടി

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദിഗയില്‍ നിന്ന് 800 കിലോഗ്രാമോളം ഭാരമുള്ള അപൂര്‍വ മത്സ്യത്തെ പിടികൂടി. ചില്‍ശങ്കര്‍ മത്സ്യത്തെയാണ് പിടികൂടിയത്. ഈ സീസണില്‍ പശ്ചിമ ബംഗാളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള മത്സ്യമാണിത്.

780 കിലോഗ്രാം ചിതൂക്കമുള്ള  മത്സ്യത്തെകിട്ടിയതില്‍ മത്സ്യത്തൊഴിലാളികള്‍ അതീവ സന്തോഷത്തിലാണ്. പലരും ഈ മീനിനെ ഇതിന് മുമ്പ് കണ്ടിട്ടില്ല. തിങ്കളാഴ്ചയാണ് ഈ അപൂര്‍വ ഇനത്തെ പിടികൂടിയത്. വിവരമറിഞ്ഞ് നിരവധിയാളുകളാണ് കാണാന്‍ എത്തിയത്.

ഭാരം കാരണം മത്സ്യത്തെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കാന്‍ തൊഴിലാളികള്‍ പാടുപെട്ടു. കയറുകള്‍ ഉപയോഗിച്ചാണ് ഇതിനെ വണ്ടിയില്‍ കയറ്റിയത്. കൊവിഡ് വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ 800 കിലോഗ്രാമോളം ഭാരമുള്ള അപൂര്‍വ ഇനത്തെ പിടികൂടിയത് തൊഴിലാളികളെ സംബന്ധിച്ച്‌ അക്ഷരാര്‍ത്ഥത്തില്‍ ലോട്ടറിയാണ്. കിലോയ്ക്ക് 2100 രൂപയ്ക്കാണ് മത്സ്യം ലേലം ചെയ്തത്. മത്സ്യത്തിന് ആകെ 20 ലക്ഷത്തില്‍ കൂടുതല്‍ കിട്ടി.

Related Articles

Back to top button