KeralaLatest

റെയില്‍വേ കാറ്ററിങ് സ്റ്റാള്‍ ഇനി പൊതുജനങ്ങള്‍ക്കും

“Manju”

കണ്ണൂര്‍: ചായ, കാപ്പി, വട, ബിസ്കറ്റ് ഇതൊക്കെ ട്രെയിന്‍ യാത്രക്കാര്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും കഴിക്കാം. കാറ്ററിംഗ് സ്റ്റാള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറത്തേക്ക് വരുന്നു. ഇവ സ്റ്റേഷന്‍ പരിസരത്ത് തുറക്കും. നിലവില്‍, പ്ലാറ്റ്‌ഫോം സ്റ്റാളുകള്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് മാത്രമുള്ളതാണ്.

പാലക്കാട് ഡിവിഷനിലെ 17 സ്റ്റേഷനുകളിലാണ് സ്റ്റാളുകള്‍ തുറക്കുക. മംഗലാപുരം സെന്‍ട്രല്‍ (2), മംഗളൂരു ജംഗ്ഷന്‍, വളപട്ടണം, കണ്ണൂര്‍, എടക്കാട്, കല്ലായി, വെസ്റ്റ് ഹില്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തിരുനാവായ, പാലക്കാട് (6) എന്നിവിടങ്ങളിലാണ് ഈ സ്റ്റാളുകള്‍ വരുന്നത്. പാലക്കാട് സ്റ്റേഷനോട് ചേര്‍ന്നുള്ള ആറിടങ്ങളിലാണ് കാറ്ററിംഗ് സ്റ്റാള്‍ വരുന്നത്. ഡി.ആര്‍.എം. ഓഫീസ്, റെയില്‍വേ ആശുപത്രി, ഗുഡ്സ് ഷെഡ് എന്നിവയ്ക്ക് സമീപമാണ് സ്റ്റാളിനുള്ള സ്ഥലം കണ്ടെത്തിയത്.

Related Articles

Back to top button