IndiaLatest

മൂന്നാം തരംഗം: കുട്ടികളില്‍ രോഗബാധ കുറക്കാന്‍ ആരോഗ്യ വിദഗ്ധര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നതായി വിലയിരുത്തല്‍. സാധാരണഗതിയില്‍  കുട്ടികളില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂവെന്ന് എന്‍.ഐ.ടി.ഐ ആയോഗ് അംഗം ഡോ. വി.കെ. പോള്‍ അഭിപ്രായപ്പെട്ടു . നിലവില്‍, രോഗവാഹകരായി കുട്ടികള്‍ മാറാതിരിക്കാറുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

കോവിഡ് രണ്ടാം തരംഗം, രോഗബാധിതരായ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ഈ അവസ്ഥയെ എങ്ങനെ അതിജീവിക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധരുളളത്. ഇന്ത്യന്‍ ജനസംഖ്യയില്‍ 26 ശതമാനം 14 വയസ്സിന് താഴെയുള്ളവരും ഏഴ് ശതമാനം അഞ്ച് വയസ്സിന് താഴെയുള്ളവരുമാണ്.

ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദേശപ്രകാരം കോവിഡ് തരംഗം കുട്ടികളെ വളരെയധികം ബാധിച്ചക്കോമെന്ന് നേരത്തെ ദേശീയ ആരോഗ്യ സംരക്ഷണ കമ്മീഷന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സിലും കത്തെഴുതിയിരുന്നു. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നും രോഗം രാജ്യത്തിന്റെ ഭൂരിഭാഗത്തേക്കും പടര്‍ന്ന് കഴിഞ്ഞതായും ഡോ. പോള്‍ പറയുന്നു.

Related Articles

Back to top button