InternationalLatest

ഡെന്മാര്‍ക്ക് താരങ്ങളെ കുഴക്കി ഗ്രൗണ്ടില്‍ രണ്ട് പന്ത്:വിജയം വിവാദത്തില്‍

“Manju”

വെംബ്ലി: ഡെന്മാര്‍ക്കിനെ പരാജയപ്പെടുത്തി അരനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ യൂറോ ഫൈനലില്‍ എത്തിയ ഇംണ്ടിനെതിരെ വിമര്‍ശനം ഉയരുന്നു. കളി സമനിലയലായതോടെ അധിക സമയത്തേക്ക് നീങ്ങിയ മത്സരത്തില്‍ പെനാല്‍റ്റിയിലുടെ വന്ന ഗോളിലാണ് ഇംണ്ട് ഫൈനലിലേക്ക് കടന്നത്. എന്നാല്‍ ആ പെനാല്‍റ്റി ഇംണ്ട് അര്‍ഹിച്ചിരുന്നില്ല എന്ന് ടിവി റീപ്ലേകളില്‍ വ്യക്തം. ഇതോടെ ഇംണ്ടിന്റെ വിജയത്തെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വാദവും മറുവാദവും ഉയരുകയാണ്.

എക്‌സട്ര ടൈമില്‍ 103-ാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയിലുടെ മുന്നേറിയ റഹീം സ്‌റ്റെര്‍ലിങിന് ഡാനിഷ് പ്രതിരോധ താരം ജോക്കിം മെപ്ലെയുടെ ചലഞ്ചില്‍ നിയന്ത്രണം നഷ്ടപ്പെട്ടു. മറ്റൊരു ഡാനിഷ് താരം ജെന്‍സെന്‍ കൂടി ദേഹത്ത് തട്ടിയതോടെസ്‌റ്റെര്‍ലിങ് താഴെ വീണു. ഇതോടെ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു.

എന്നാല്‍ പെനാല്‍റ്റി അനുവദിക്കാന്‍ മാത്രമുള്ള ഫൗള്‍ വന്നിട്ടില്ലെന്ന് ഡെന്മാര്‍ക്ക് വാദിച്ചുവെങ്കിലും റഫറി വഴങ്ങിയില്ല. ഇംണ്ട് നായകന്‍ ഹാരി കെയ്ന്‍ പെനാല്‍റ്റി എടുത്തുവെങ്കിലും ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കല്‍ അത് തടഞ്ഞുവെങ്കിലും റീബൗണ്ട് വന്ന പന്ത് പിടിച്ചെടുത്ത് ഹാരി കെയ്ന്‍ ഗോള്‍ വല കുലുക്കുകയായിരുന്നു.

എന്നാല്‍ വാറില്‍ റഫറി മോണിറ്റര്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടില്ല എന്നത് വന്‍ പിഴവായി ചൂണ്ടിക്കാട്ടുന്നു. ഗ്രൗണ്ടിലേക്ക് ഡൈവ് ചെയ്യാന്‍ മാത്രമുള്ള ഫൗള്‍ വന്നിട്ടില്ലെന്നും അത് സ്‌റ്റെര്‍ലിങ്ങിന്റെ അഭിനയം ആണെന്നും ആരാധകര്‍ വാദമുയര്‍ത്തുന്നു. അതേസമയം പെനാല്‍റ്റിയിലേക്ക് നയിച്ച സ്‌റ്റെര്‍ലിങ്ങിന്റെ വലതു വിങ്ങില്‍ നിന്ന് പെനാല്‍റ്റി ബോക്‌സിലേക്കുള്ള ഡ്രിബിളിനിടെ രണ്ട് പന്തുകള്‍ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നുവെന്ന ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ എക്‌സട്ര പന്ത് ഡാനിഷ് താരങ്ങളെ കുഴക്കി എന്നും വാദമുയരുന്നു.

Related Articles

Back to top button