KeralaLatest

2022 ലെ പൊതു അവധി ദിവസങ്ങൾ പുറത്തിറക്കി

“Manju”

അടുത്ത വര്‍ഷത്തെ (2022) പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു.
അവധികളില്‍ ആറെണ്ണം ഞായറാഴ്ചയും മൂന്നെണ്ണം രണ്ടാം ശനിയാഴ്ചയുമാണ്.
ജനുവരി
റിപ്പബ്ലിക് ദിനം – ജനുവരി 26- ബുധന്‍
മാര്‍ച്ച്‌
ശിവരാത്രി – മാര്‍ച്ച്‌ ഒന്ന്- ചൊവ്വ
ഏപ്രില്‍
പെസഹ വ്യാഴാം/ഡോക്ടര്‍ അംബേദ്കര്‍ ജയന്തി- ഏപ്രില്‍ 14- വ്യാഴം
ദുഃഖവെള്ളി/വിഷു- ഏപ്രില്‍ 15- വെള്ളി
മേയ്
ഈദുല്‍ ഫിത്ര്‍- മേയ്- രണ്ട്- തിങ്കള്‍
ജൂലൈ
കര്‍ക്കടക വാവ് – ജൂലൈ 28- വ്യാഴം
ഓഗസ്റ്റ്
മുഹര്‍റം- ഓഗസ്റ്റ് എട്ട്- തിങ്കള്‍
സ്വാതന്ത്ര്യദിനം- ഓഗസ്റ്റ് 15- തിങ്കള്‍
ശ്രീകൃഷ്ണ ജയന്തി- ഓഗസ്റ്റ് 18- വ്യാഴം
സെപ്തംബര്‍
ഒന്നാം ഓണം- സെപ്തംബര്‍ ഏഴ്-ബുധന്‍
തിരുവോണം-സെപ്തംബര്‍ എട്ട്-വ്യാഴം
മൂന്നാം ഓണം-സെപ്തംബര്‍ ഒമ്ബത്-വെള്ളി
ശ്രീനാരായണ ഗുരു സമാധി- സെപ്തംബര്‍ 21-ബുധന്‍
ഒക്ടോബര്‍
മഹാനവമി-ഒക്ടോബര്‍ നാല്- വ്യാഴം
വിജയദശമി-ഒക്ടോബര്‍ അഞ്ച്-വെള്ളി
ദീപാവലി-ഒക്ടോബര്‍ 24-തിങ്കള്‍
ഞായറാഴ്ചയിലെ അവധി ദിനങ്ങള്‍
മന്നം ജയന്തി-ജനുവരി രണ്ട്, ഈസ്റ്റര്‍ – ഏപ്രില്‍ 17, മെയ് ദിനം- മേയ് ഒന്ന്, അയ്യന്‍ കാളി ജയന്തി- ഓഗസ്റ്റ് 28, ,ഗാന്ധി ജയന്തി- ഒക്ടോബര്‍ രണ്ട്, ക്രിസ്തുമസ്- ഡിസംബര്‍-25 എന്നീ അവധി ദിവസങ്ങള്‍ ഞായറാഴ്ചയാണ്.
രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങള്‍
ഈദുല്‍ അദ്‌അ (ബക്രീദ്)- ജൂലൈ ഒമ്ബത്,നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി- സെപ്തംബര്‍ 10, മിലാദി ശെരീഫ് – ഒക്ടോബര്‍ എട്ട് എന്നീ അവധി ദിവസങ്ങള്‍ രണ്ടാം ശനിയാഴ്ചയാണ്.
ഈദുല്‍ ഫിത്ര്‍, മുഹര്‍റം, ഈദുല്‍ അദ്‌അ, മിലാദി ശെരീഫ് എന്നീ അവധി ദിനങ്ങള്‍ ചാന്ദ്ര ദര്‍ശനം അനുസരിച്ച്‌ വ്യത്യാസപ്പെടാം.
നിയന്ത്രിത അവധി ദിനങ്ങള്‍
അയ്യാ വൈകുണ്ഠ സ്വാമി ജയന്തി- മാര്‍ച്ച്‌ മൂന്ന്-വെള്ളി: സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ നാടാര്‍ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും, നാടാര്‍ സമുദായക്കാരായ അധ്യാപകര്‍ക്കും നിയന്ത്രിത അവധി.
ആവണി അവിട്ടം-ഓഗസ്റ്റ് എട്ട്-വ്യാഴം: ബ്രാഹ്മണ സമുദായത്തില്‍ പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രിത അവധി
വിശ്വകര്‍മ ദിനം- സെപ്തംബര്‍ 17- ശനി: സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും, വിശ്വകര്‍മ സമുദായക്കാരായ അധ്യാപകര്‍ക്കും നിയന്ത്രിത അവധി.

Related Articles

Back to top button