IndiaLatest

ചന്ദ്രയാന്‍ 3 വിക്ഷേപിക്കാന്‍ തയ്യാറെടുത്ത് ഐ.എസ്.ആര്‍.ഒ

“Manju”

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3 ദൗത്യം പൂര്‍ത്തീകരിക്കാന്‍ തയ്യാറെടുത്ത് ഐ.എസ്.ആര്‍.. 2022-ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാന്‍ 3 വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.. നീക്കമിടുന്നത്. ചന്ദ്രയാന്‍ 3 ദൗത്യ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പുതിയ സമയക്രമം പുറത്തുവിട്ടുകൊണ്ട് ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കി .

ചന്ദ്രയാന്‍ 3 ഈ വര്‍ഷം വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയും ലോക്ക്ഡൗണുമാണ് ചന്ദ്രയാന്‍ 3 വിക്ഷേപിക്കാന്‍ വൈകിയതിന് കാരണം. അതെ സമയം ലോക്ഡൗണ്‍ കാലയളവില്‍ വര്‍ക്ക് ഫ്രം ഹോമിലിരുന്ന് ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നതായി ബഹിരാകാശ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ചന്ദ്രയാന്‍ 2-നോട് സമാനമായ രൂപരേഖയായിരിക്കും ചന്ദ്രയാന്‍ 3-ക്കും . എന്നാല്‍, ഇതിന് പുതിയ ഓര്‍ബിറ്റര്‍ ഉണ്ടായിരിക്കില്ല. 2022-ഓടെ ചന്ദ്രയാന്‍ 3 ലോഞ്ച് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐ.എസ്.ആര്‍.. മേധാവി കെ.ശിവന്‍ ഫെബ്രുവരി തുടക്കത്തില്‍ അറിയിച്ചിരുന്നു. ചാന്ദ്രദൗത്യം അടക്കം ഐ.എസ്.ആര്‍.ഒയുടെ നിരവധി പദ്ധതികളെ കോവിഡ് 19-നെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button