Kerala

അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ചെലവുകൾ ഏറ്റെടുത്ത് മോഹൻലാൽ

“Manju”

വയനാട് : കേരളത്തിലെ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായ സംഘടനയാണ് മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍. മഹാമാരി കാലത്ത് അടക്കം കേരളത്തിലെ ആരോഗ്യ മേഖലയ്‌ക്ക് തണലായി വിശ്വശാന്തി നിലനിന്നു .

ഇപ്പോൾ ‘വിന്റേജ്’ എന്ന പുതിയ പദ്ധതിയുമായി എത്തിയിരിയ്‌ക്കുകയാണ് മോഹൻലാൽ. അട്ടപ്പാടിയിൽ നിന്നാണ് വിന്റേജ് പ‌ദ്ധതി തുടക്കം കുറിക്കുന്നത് . ഓരോ വർഷവും ആറാം ക്ലാസിൽ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവർക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നൽകുകയാണ് ലക്ഷ്യം.

പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്‌ക്കനുസരിച്ച് അവരെ വളർത്തിക്കൊണ്ട് വരും.അടുത്ത 15 വർഷം കരുതലോടെ രക്ഷകർത്താവായും ഗുരുവായും വഴികാട്ടിയായും ഒപ്പമുണ്ടാകുമെന്നും മുഖ്യധാരയിലേയ്‌ക്ക് കുട്ടികളെ ഉയർത്തുമെന്നും മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു . എല്ലാ വർഷവും സമർത്ഥരായ കുട്ടികളെ കണ്ടെത്തി അവരുടെ ഭാവിയ്‌ക്ക് വെളിച്ചമേകുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു

Related Articles

Back to top button