KeralaLatest

ഇന്ന് ഓ ഹെൻട്രിയുടെ 110 ആം ഓർമ്മദിനം

“Manju”

 

അമേരിക്കൻ സാഹിത്യകാരനായ വില്യം സിഡ്നി പോർട്ടറുടെ തൂലികാനാമം ആണ് ഒ. ഹെൻ‌റി .പോർട്ടറുടെ 400-ഓളം ചെറുകഥകൾ,അവയുടെ നർമ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അന്ത്യങ്ങൾക്കും പ്രശസ്തമാണ്. ഇന്ന് അദ്ദേഹത്തിന്റെ 110 ആം ഓർമ്മദിനം.1910 ജ-ൂണ്‍ 5 നാണ് അദ്ദേഹം അന്തരിച്ചത്.

പരിണാമഗുപ്തിയും കഥാന്ത്യത്തിലെ അപ്രതീക്ഷിതമായ മാറ്റങ്ങളും കൊണ്ട് സ്വന്തം കഥകളെ അദ്ദേഹം ജനപ്രിയമാക്കി.ഒ. ഹെൻറിയുടെ പ്രധാനപ്പെട്ട ആദ്യ രചനകൾ “കാബേജസ് ആൻഡ് കിങ്സ്” എന്ന സമാഹാരത്തിലെ ചെറുകഥകളാണ്‌. ഒരു നോവലിനോട് അടുത്തുനിൽക്കുന്നു എന്ന് പറയാൻ സാധിക്കുന്ന ഏക കൃതിയും ഇതുതന്നെ. ഈ കൃതിയിലാണ്‌ ‘ബനാന റിപബ്ലിക്ക് ‘എന്ന പദത്തിന്റെ ഉദ്ഭവം.

ഓ ഹെന്‍റയുടെ -കഥാന്ത്യം അചിന്ത്യം ആണ്. ആകെ തകിടം മറിയുന്ന കഥാന്ത്യങ്ങളുടെ പേരില്‍ ഇംഗ്ളീഷില്‍ ‘ഓ ഹെന്‍റി എന്‍ഡിംഗ്’ എന്നൊരു ശൈലി തന്നെ ഉണ്ടായിട്ടുണ്ട്. കഥകളിലെന്ന പോലെ സ്വന്തം ജ-ീവിതാന്ത്യവും അപ്രതീക്ഷിതവും അവിചാരിതവുമായ നിലയിലായിരുന്നു.

1862 സെപ്തംബര്‍ 11ന് നോര്‍ത്ത് കരോലിനയിലെ ഗ്രീന്‍ ബോറോവിലാണ് അദ്ദേഹം ജനിച്ചത്.ഡോക്ടറുടെ മകനായി ജനിച്ച അദ്ദേഹം പതിനഞ്ചാം വയസ്സില്‍ പഠിപ്പു നിര്‍ത്തി മരുന്നു കടയില്‍ ജ-ീവനക്കാരനായി. പിന്നെ ഹൂസ്റ്റണില്‍ ബാങ്ക് ക്ളാര്‍ക്കായി. 1882 ല്‍ വിവാഹം ചെയ്തു.

1884 ല്‍ ദി റോളിംഗ് സ്റ്റോണ്‍ എന്ന നര്‍മ്മ വാരിക പ്രസിദ്ധീകരിച്ചു. അത് പൊളിഞ്ഞപ്പോള്‍ ഹൂസ്റ്റണ്‍ പോസ്റ്റില്‍ റിപ്പോര്‍ട്ടറും പംക്തീകാരനുമായി പ്രവര്‍ത്തിച്ചു. 1897 ല്‍ പണം തിരിമറി ചെയ്തു എന്ന പേരില്‍ അദ്ദേഹത്തെ കോടതി ശിക്ഷിച്ചു. പണാപഹരണത്തില്‍ ഹെന്‍റിയുടെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുണ്ടായിരുന്നില്ല

ദി ഗിഫ്റ്റ് ഓഫ് ദി മജൈ ,ദി ലാസ്റ്റ് ലീഫ് ,എ റിട്രീവ്ഡ് ഇൻഫർമേഷൻ ,ദി കോപ് ആൻഡ് ദി ആൻതം ,ആഫ്റ്റർ റ്റ്വന്റി യേർസ്
എന്നിവയാണ് പ്രശസ്തമായ ചെറുകഥകൾ

ഒരു സമ്മാനം ക്രിസ്മസ് കാലത്ത് പരസ്പരം കൈമാറിയ രണ്ടു പേരുടെ കഥ ഒ. ഹെന്‍ട്രി എഴുതിയിട്ടുണ്ട്. ദ ഗിഫ്റ്റ് ഓഫ് ദി മാജി അഥവാ ജ്ഞാനികളുടെ സമ്മാനം (The Gift of the Magi) എന്നാണ്.ഇത് മലയാളം പാഠാവാലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button