Latest

ചേർത്തല ക്ഷേത്രത്തിലെ തീപ്പിടുത്തം; ഒരാൾ കൂടി മരിച്ചു

“Manju”

ആലപ്പുഴ : ചേർത്തല പാണാവള്ളിയിലെ തീപ്പിടുത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാണാവള്ളി സ്വദേശി തിലകൻ ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഓഫീസ് അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാരനായിരുന്നു തിലകൻ. സംഭവത്തിൽ പരിക്കേറ്റ മറ്റൊരു തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലാണ് വെടിമരുന്നിന് തീപിടിച്ച് അപകടമുണ്ടായത്. തീപ്പിടുത്തത്തിൽ വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഓഫീസ് അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാർക്കാണ് പരിക്കേറ്റത്.

ഗ്രിൽ വെൽഡ് ചെയ്യവേ തീപ്പൊരി ചിതറിയതാണ് അപകടകാരണം. സപ്താഹയജ്ഞത്തിന് വേണ്ടി സൂക്ഷിച്ച കതിനയ്‌ക്കാണ് തീപിടിച്ചത്.

Related Articles

Back to top button