LatestThiruvananthapuram

പൗലോസ് ദ്വീതീയന്‍ കാത്തോലിക്ക ബാവ സഭയിലും സമൂഹത്തിലും സമുന്നതന്‍ – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

തിരുവനന്തപുരം : കാലംചെയ്ത പൗലോസ് ദ്വീതീയന്‍ കാത്തോലിക്ക ബാവ തിരുമേനി കാത്തോലിക്ക സഭയിലും സമൂഹത്തിലും സമുന്നതസ്ഥാനം അലങ്കരിച്ചിരുന്ന വിശിഷ്ട വ്യക്തിത്വമായിരുന്നുവെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. അദ്ദേഹവുമായി ദീര്‍ഘകാലത്തെ സൗഹൃദമാണ് ഉള്ളത്. നിരവധി വേദികളിൽ ഒരുമിച്ച് പങ്കെടുക്കുകയും മതേതരമായ നിലപാടുകളില്‍ തന്നെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. സഭയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പുകള്‍ക്ക് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയതു വിപ്ലവകരമായ നടപടിയായിട്ടാണ് കാണപ്പെടുന്നത്. അശരണരായ കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ സ്നേഹസ്പര്‍ശം പദ്ധതി ആരംഭിച്ച് അവര്‍ക്കായി ഹോസ്പിറ്റല്‍ ആരംഭിക്കുകയും ചെയ്തത് തിരുമേനിയുടെ സമൂഹത്തോടുള്ള കരുതലാണ്. സമൂഹത്തില്‍ ഇന്ന് നടമാടുന്ന സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധാവാന്മാരാക്കുന്നതിനുള്ള നടപടികള്‍ അങ്ങനെ നിരവധി കര്‍മ്മമണ്ഡലത്തില്‍ തിരുമേനി വ്യാപരിക്കുകയും അതിലൊക്കെ നിസ്തുലമായ സംഭാവനകള്‍‍ നല്‍കിയതും ഈ അവസരത്തില്‍ അനുസ്മരണീയമാണ്. വളരെ സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നും സഭയുടെ ഉന്നതതലത്തിലേക്ക് കഷ്ടപ്പാടിലൂടെയും ത്യാഗത്തിലുടെയും വളര്‍ന്നുവന്ന പൗലോസ് ദ്വിതീയന്‍ തിരുമേനിയുടെ ജീവിതം വളരെ പ്രചോദനമാണെന്നും സ്വാമി അനുസ്മരിച്ചു.

Related Articles

Back to top button