KeralaLatest

ശ്രീകുട്ടന്റെ സമ്പാദ്യ കുടുക്ക..നാടിന്റെ നന്മക്ക്

“Manju”

പ്രദീപ്

കൊല്ലം ജില്ലാ കളക്ടറെ നേരിൽ കണ്ടാണ് 3 വയസ്സുകാരൻ സമ്പാദ്യ കുടുക്ക കൈമാറിയത്.
കൊട്ടാരക്കര നെടുവത്തൂർ പ്ലാമൂട് പ്ലാവിള വിട്ടിൽ ശരത് , സൗമ്യ ദമ്പതികളുടെ 3 വയസ്സുകാരനായ മകൻ ശ്രീക്കുട്ടൻ എന്നു വിളിക്കുന്ന ശ്രേയേഷ് അണ് തൻ്റെ സമ്പാദ്യ കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ അബ്ദുൽ നാസർ വഴി കൈമാറിയത്.

ആട്ടോറിക്ഷാ ഡ്രൈവറായ ശരത്ത് ട്രാക്ക് വോളൻ്റിയതായും പ്രവർത്തിച്ചു വരുന്നുണ്ടായിരുന്നു.കൊ വിഡ് 19 മൂലം നാട്ടിൽ ലോക്ക് ഡോൺ ആയതോടെ ജീവിത മാർഗ്ഗമായ ആട്ടോറിക്ഷാ വീട്ടിൽ ഒതുക്കി ഇടേണ്ടി വന്നു. എന്നാൽ കൊറോണ മഹാമാരിയെ തുരത്താൽ സർക്കാരിനോടൊപ്പം നില കൊള്ളുന്ന സന്നദ്ധസംഘടന ട്രാക്കിൻ്റെ പ്രവർത്തനത്തോടൊപ്പം ശരത്തും പങ്കു ചേർന്നു. കൊല്ലത്തും , കൊട്ടാരക്കര ഈ ടി സിയിലെ റീഹാബിലിറ്റേഷൻ സെൻ്റെറിലും സേവനം ചെയ്ത് വീട്ടിലെത്തുന്ന ശരത് ഭാര്യയോടും വീട്ടുകാരോടും കൊറോണ മഹാമാരിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. പലപ്പോഴും ഇത് ശ്രീക്കുട്ടൻ കേട്ടിരുന്നു.

നമ്മുടെ കൈയ്യിൽ ദുരിതാശ്വാസ സഹായത്തിനായി കാര്യമായി ഒന്നും കൊടുക്കാനില്ലെന്ന ശരത്തിൻ്റെ വാക്ക് കേട്ട ശ്രീക്കുട്ടൻ തൻ്റെ സമ്പാദ്യ കുടുക്ക അച്ഛനെ ഏൽപ്പിക്കുകയായിരുന്നെന്ന് വീട്ടുകാർ പറയുന്നു. മുഖ്യമന്ത്രിയെ ടിവിയിൽ കാണുമ്പോൾ പേര് പറഞ്ഞ് പരിചയം പുതുക്കാനും ഈ ഇളം മനസ്സ് മറക്കാറില്ലെന്ന് അമ്മ സൗമ്യ പറയുന്നു.

സമ്പാദ്യക്കുടുക്ക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മകൻ തയാറായ വിവരം ശരത്ത് ട്രാക്ക് ജില്ലാ സെക്രട്ടറി ജോർജ് എഫ് സേവ്യറെ അറിയിക്കുകയായിരുന്നു. അവരാണ് ശ്രീക്കുട്ടൻ്റെ ആഗ്രഹം പോലെ പൊട്ടിക്കാത്ത സമ്പാദ്യ കുടുക്ക ജില്ലാ കളക്ടർക്ക് കൈമാറാനുള്ള അവവസരം ഉണ്ടാക്കിയത്. ട്രാക്ക് ജില്ലാ സെക്രട്ടറി ജോർജ് എഫ് സേവ്യർ, വോളൻ്റിയർ കോർഡിനേറ്റർ അനിൽ എന്നിവരും കളക്ട്രറ്റിൽ ഇവരോടൊപ്പം ഉണ്ടായിരുന്നു.
കുടുക്കയും കൈമാറി , കളക്ടറോട് കുശലവും പറഞ്ഞാണ് ശ്രീക്കുട്ടൻ കളക്ട്രേറ്റിൽ നിന്നും മടങ്ങിയത്. അംഗനവാടിയിൽ പോകാൻ പറ്റാത്ത പരിഭവം ശ്രീക്കുട്ടൻ്റെ മുഖത്തുണ്ടെങ്കിലും ,അച്ഛനും , ബന്ധുക്കളും നൽകിയ നാണയത്തുട്ടുകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എന്ന ചാരുതാർത്ഥ്യം ആ നിഷ്കളങ്ക ചിരിയിൽ തെളിയുന്നുണ്ട്.

Related Articles

Back to top button