KeralaLatest

ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഉദുമല്‍പേട്ട് ഇന്ന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

“Manju”

ഉദുമല്‍ പേട്ട് (തമിഴ് നാട്) : പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഉദുമല്‍പേട്ട് ജി.റോഡ്, വി..സി. സ്ട്രീറ്റ്, മുരുഗന്‍ കാലൈ അങ്കണത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടന്നു.

ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹന്‍ദാസ് കെ.പി. കോര്‍ഡിനേറ്റ് ചെയ്ത ക്യാമ്പില്‍ പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സസ്മിത പി, മെഡിക്കല്‍ ഓഫീസര്‍ ഡോ.വിവേക് വൈദ്യനാഥന്‍, അസിസ്റ്റന്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനിയന്‍ലാല്‍ പി.കെ., പ‍ഞ്ചകര്‍മ്മ തെറാപ്പി വിഭാഗം അസി. പ്രൊഫസര്‍ ഡോ. അനുശ്രീ ആര്‍., കൗമാര ഭൃത്യ (ശിശുരോഗം) വിഭാഗം അസി. പ്രൊഫസര്‍ ഡോ. അശ്വതി പി.മുരളി എന്നീ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

ഹൗസ് സര്‍ജന്മാരായ അവണി കൃഷ്ണ, ഐശ്വര്യ കെ.എസ്., ആര്യ കെ., എം.എസ്. അനഘ, ആതിര റ്റി.ആര്‍., റിനി വില്‍സണ്‍ എന്നിവരും റിസപ്ഷന്‍ സ്റ്റാഫ് ദീപ ഡി, ലാബ് ഇന്‍ചാര്‍ജ് കൃപ കെ., ഫാര്‍മസി വിഷ്ണു കെ., ജിതേന്ദ്രന്‍ കെ.സി., മാര്‍ക്കറ്റിംഗ് കുമാരന്‍, ശരവണന്‍ ആര്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button