KeralaLatestThiruvananthapuram

ചിത്രീകരണം 10 ദിവസം കൂടി: കോവിഡ് മുടക്കിയ ‘കാവൽ’ പുനരാരംഭിച്ചു.

“Manju”

കോവിഡ് മൂലം ചിത്രീകരണം നിർത്തി വയ്ക്കേണ്ടി വന്ന സുരേഷ് ഗോപി ചിത്രം ‘കാവൽ’ ഷൂട്ടിങ് പാലക്കാട്ട് പുനരാരംഭിച്ചു. സിനിമയുടെ 10 ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നിൽക്കെയാണ് കോവിഡ് മഹാമാരി വരുന്നതും ഷൂട്ടിങ് മുടങ്ങുന്നതും. പാലക്കാട്ടും വണ്ടിപ്പെരിയാറുമായിട്ടാണ് സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണം നടക്കുക.

നിതിൻ‌ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ നിർമിക്കുന്നത് ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സിനു വേണ്ടി ജോബി ജോർജാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിയുടെ മാസ് ആക്‌ഷൻ സിനിമയാണ് കാവൽ.സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം അടുത്തവര്‍ഷം ആദ്യത്തോടെ തീയറ്ററുകള്‍ എത്തും.

Related Articles

Back to top button