IndiaLatest

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

“Manju”

മുംബൈ ; കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 8535 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.19 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. മെയ് പകുതിയില്‍ 0.79 ആയിരുന്നു ഇവിടുത്തെ ആര്‍ ഫാക്ടര്‍ എങ്കില്‍ മെയ് 30 ഓടെ അത് 0.84 ആയി. ജൂണ്‍ അവസാനത്തോടെ അത് 0.89 ആയി വര്‍ദ്ധിച്ചു. മഹാരാഷ്ട്രയില്‍ ആര്‍ ഫാക്ടര്‍ ഒന്നിന് അടുത്തെത്തി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം കേരളത്തില്‍ കഴിഞ്ഞ ദിവസം 12,220 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1.15 ലക്ഷമായി. സംസ്ഥാനത്ത് ഈ മാസം ആദ്യം തന്നെ ആര്‍ ഫാക്ടര്‍ 1 പിന്നിട്ടു എന്ന് കണക്കുകള്‍ പറയുന്നു. ഇത് അപകടമാണെന്നും ശക്തമായ നിയന്ത്രണങ്ങള്‍ വേണമെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

Related Articles

Back to top button