InternationalLatest

റോമിലെ മാതാവിന്റെ പള്ളിയിൽ കബറടക്കണമെന്ന് മാർപാപ്പ

“Manju”

റോമിലെ മാതാവിന്റെ പള്ളിയിൽ കബറടക്കണമെന്ന് മാർപാപ്പ - Pope Francis desires  to be buried in a perticular church outside Vatican | Malayalam News, World  News | Manorama Online | Manorama News
വത്തിക്കാന്‍ (റോം) നിത്യനിദ്രയിലും മാതൃഭക്തി കൈവിടാനാകില്ലെന്നും മരണശേഷം റോമിലെ മാതാവിന്റെ വലിയ പള്ളിയിൽ കബറടക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. മെക്സിക്കൻ ടിവി ചാനലായ എൻ പ്ലസിന് അനുവദിച്ച അഭിമുഖത്തിലാണ് മാർപാപ്പ ഈ ആഗ്രഹം വെളിപ്പെടുത്തിയത്. കാലം ചെയ്ത മാർപാപ്പമാരെ സാധാരണയായി കബറടക്കാറുള്ളത് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രോട്ടോകൾക്കു താഴെയാണ്.
സവിശേഷമായ മരിയഭക്തി പുലർത്തുന്ന മാർപാപ്പ കൂടക്കൂടെ റോമിലെ മാതാവിന്റെ വലിയ പള്ളിയിൽ മഡോണ ചിത്രത്തിനു മുന്നിൽ പ്രാർഥിക്കാനെത്താറുണ്ട്. മാർപാപ്പമാരുടെ കബറടക്കവുമായി ബന്ധപ്പെട്ടു നടത്തുന്ന ദീർഘമായ ചടങ്ങുകൾ തന്റെ കാര്യത്തിൽ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതു പരമാവധി ലളിതമായിരിക്കണമെന്നും നിർദേശിച്ചു.

Related Articles

Back to top button