Latest

പ്ലസ് ടു പരീക്ഷാ ഫലം നാളെ

“Manju”

തിരുവനന്തപുരം ;  സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. അതേസമയം പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയര്‍ സെക്കന്‍ഡറി, VHSE പരീക്ഷാഫലം ലഭ്യമാകുക.

www.keralaresults.nic.in, www.dhsekerala.gov.in ,www.prd.kerala.gov.in ,www.results.kite.kerala.gov.in ,www.kerala.gov.in ഈ സൈറ്റുകള്‍ക്ക് പുറമെ ഫലം ആപ്ലിക്കേഷന്‍ വഴിയും എളുപ്പത്തില്‍ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS – Kerala സംസ്ഥാന സര്‍ക്കാരിന്റെ ആപ്പ് വഴിയുമാണ് ഫലം ലഭിക്കുക.

Related Articles

Check Also
Close
Back to top button