KeralaLatest

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

“Manju”

​ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച്‌ സര്‍കാര്‍. സി കാറ്റഗറിയിലെ കടകള്‍ എട്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കി. ഒന്നിടവിട്ട് എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി.

ബാങ്കുകള്‍ എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എ, ബി, ഡി കാറ്റഗറിയിലെ കടകള്‍ ഏഴ് മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. വാരാന്ത്യ ലോക്ഡൗണ്‍ തുടരാനും തീരുമാനമായി. ഇതോടെ പ്രത്യേക കാറ്റഗറിയിലെ കടകള്‍ ഏതാനും ചില മണിക്കൂറുകള്‍ മാത്രം തുറക്കാന്‍ അനുമതി നല്‍കിയിരുന്ന മുന്‍ തീരുമാനം താത്കാലികമായി ഇല്ലാതായിരിക്കുകയാണ്. വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

അതേസമയം സര്‍കാര്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ ഇളവുകളില്‍ തൃപ്തരല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഒരു മണിക്കൂര്‍ സമയം നീട്ടി നല്‍കിയത് കൊണ്ട് മാത്രം പരിഹാരമാകില്ല. മുഴുവന്‍ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണം. സര്‍കാരിന്റെ നിലപാട് മാറാത്ത അവസ്ഥയില്‍ മറ്റന്നാള്‍ മുതല്‍ പെരുന്നാള്‍ വരെ മുഴുവന്‍ കടകളും തുറക്കാന്‍ തന്നെയാണ് തീരുമാനമെന്നും സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്‍ വ്യക്തമാക്കി.

Related Articles

Back to top button