KeralaLatest

നാട്ടുകാര്‍ക്ക് ആശ്വാസമായി പാടീല്‍ പുഴയ്ക്ക് പാലം

“Manju”

തൃക്കരിപ്പൂര്‍: കാസര്‍കോട് – കണ്ണൂര്‍ ജില്ലകള്‍ക്ക് അതിര്‍ത്തിയിട്ട് ഒഴുകുന്ന പാടീല്‍ പുഴയ്ക്ക് പാലം നിര്‍മ്മിക്കുന്ന പ്രവൃത്തി ഉടനെ ആരംഭിക്കുമെന്ന പ്രത്യാശയില്‍ പ്രദേശവാസികള്‍. മണ്ണുപരിശോധന പൂര്‍ത്തിയായതിനു പിന്നാലെ പദ്ധതിക്ക് അനുമതി നല്‍കിയ പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചതാണ് നാട്ടുകാരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മേയ് മാസം അവസാനത്തോടെയാണ് പാലത്തിന്റെ ഇരുകരകളായ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ചെറുകാനം ഭാഗത്തും, പയ്യന്നൂര്‍ നഗരസഭയില്‍ ഉള്‍പ്പെടുന്ന കാറമേല്‍ ഭാഗത്തും മണ്ണുപരിശോധന പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പരിശോധനാ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ച്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടയില്‍ പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള കാലതാമസം നേരിട്ടു.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ പാടീല്‍ പാലത്തിന്റെ നിര്‍മ്മാണവും ത്വരിതപ്പെടുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ചെറുകാനം, എടാട്ടുമ്മല്‍, ഈച്ചേന്‍ വയല്‍, തങ്കയം തുടങ്ങിയ തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ ആവശ്യമായിരുന്നു പാടീല്‍ പുഴയ്ക്ക് പാലം വേണമെന്നത്. നൂറുമീറ്ററോളം വീതിയുള്ള പുഴയില്‍ ആഴം കുറവായതിനാല്‍ ഇറങ്ങി നടന്നാണ് ഇരുകരകളിലുമുള്ള ജനങ്ങള്‍ നേരത്തെ യാത്ര ചെയ്തിരുന്നത്. എന്നാല്‍ പുഴയില്‍ നിന്നുള്ള അനധികൃത മണലെടുപ്പ് അപ്രതീക്ഷിത കയങ്ങ ള്‍ സൃഷ്ടിച്ചതോടെ നടന്നുകടക്കല്‍ അപകടകരമായി.

Related Articles

Back to top button