KeralaLatestThiruvananthapuram

വാമനപുരം മണിയുടെ കാര്‍ട്ടൂണുകള്‍ ‘വരപ്പൂട്ടിലേ’ക്ക് ; അഭിനന്ദനങ്ങളുമായി ഡി.കെ.മുരളി എം.എല്‍.എ.

“Manju”

തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗത്തിനെതിരായി ബോധവത്കരണത്തിൻ്റെ ഭാഗമായി കേരള കാർട്ടൂൺ ആക്കാദമി ഒരുക്കുന്ന വരപ്പൂട്ട്ക്യാംപിലേക്ക് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് വാമനപുരം മണിയുടെ കാര്‍ട്ടൂണുകള്‍ തിരഞ്ഞെടുക്കപ്പെട്ടു. നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് പബ്ലിക് കോർപ്പറേഷൻ ആന്റ് ചൈൽഡ് ഡവലപ്മെൻ്റ്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, ഡി.എം.സി ഇന്ത്യ ,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആലുവയിലാണ് കാര്‍ട്ടൂണ്‍ ക്യാമ്പ് നടക്കുന്നത്. വാമനപുരത്തിന്റെ പ്രിയപ്പെട്ട മണിക്ക് അഭിനന്ദനങ്ങൾഅര്‍പ്പിച്ചുകൊണ്ട് ഡി.കെ. മുരളി എം.എല്‍.. ഫെയിസ് ബുക്കിലെത്തി. കോവിഡ് മൂന്നാം തരംഗത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ കാർട്ടൂണിസ്റ്റുകളുടെ പങ്ക് വളരെ വലുതാണ്. വാമനപുരം മണിയുടെ കാർട്ടൂണുകൾ ഇതിനകം തന്നെ അനുവാചക ശ്രദ്ധ നേടിയിട്ടുള്ളതാണ്. ചിന്തിക്കാനും, ചിരിപ്പിക്കാനും കഴിയുന്ന കാർട്ടൂണിസ്റ്റ് കൂടിയാണ് മണി. മണിക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ എം.എല്‍.. കുറിച്ചു.

വാമനപുരം മണി  ശാന്തിഗിരി ആശ്രമം എന്‍.എന്‍.കമ്മ്യൂണിക്കേഷന്‍സില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ക്രീയേറ്റീവ്സ്) ആയി ചുമതലവഹിക്കുന്നുണ്ട്.

 

Related Articles

Back to top button