വി. എം. സുരേഷ് കുമാർ
വടകര: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. കുറ്റ്യാടിക്കടുത്ത് വേളത്താണ് അപകടം നടന്നത്. നരിപ്പറ്റ സ്വദേശി അബ്ദുൾ ജാബിർ, കേളോത്ത് സ്വദേശി റഹീസ്, പൂതംപാറ സ്വദേശി ജെറിൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.