Thrissur

ഗുരുവായൂർ : ഭക്തർക്ക് ഗോപുരത്തിനു മുന്നിൽ നിന്ന് തൊഴാം

“Manju”

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ഗോപുരത്തിനു മുന്നിൽ നിന്ന് തൊഴാൻ അനുമതി നൽകും. കിഴക്കേ നടയിലെ ദീപസ്തംഭത്തിനും ഗോപുരവാതിലിനും ഇടയിലുള്ള സ്ഥലത്തു നിന്ന് ഭക്തർക്ക് ഗുരുവായൂരപ്പനെ തൊഴാം. തുലാഭാരം വഴിപാട് പുറത്തു വച്ച് നടത്താം.

80 വിവാഹങ്ങൾ വരെ പ്രതിദിനം നടത്താൻ അനുമതി നൽകി. വിവാഹ പാർട്ടിയിൽ 10 പേർക്ക് പങ്കെടുക്കാം രണ്ട് ഫോട്ടോഗ്രാഫർമാർ ഉൾപ്പടെ 12 പേർക്ക് അനുമതിയുണ്ട്. ചോറൂണ് വഴിപാട് ക്ഷേത്രത്തിൽ വച്ച് നടത്താൻ കഴിയില്ല പകരം ചോറൂണിനുള്ള നിവേദ്യ ചോറ് പാഴ്സൽ ആയി നൽകും.

ക്ഷേത്രമിരിക്കുന്ന സ്ഥലത്തു ടിപിആർ കൂടുതലായതിനാലാണ് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. പ്രദേശവാസികളായ ഭക്തർക്ക് ദർശനത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ അയവ് വരുത്താൻ തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button