KeralaLatest

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ അനുമതി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് 31 ന് പ്രത്യക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്.

നേരത്തെ ഈ മാസം 23ന് സഭാ സമ്മേളനം ചേരാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. പിന്നീട് മന്ത്രിമാരും സ്പീക്കറുടക്കം നേരിട്ട് ഗവര്‍ണറെ കണ്ടു സഭ ചേരേണ്ടതിന്റെ ആവശ്യകത അറിയിച്ചു. അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നല്‍കി. ഇതോടെയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.

Related Articles

Back to top button