IndiaLatestThiruvananthapuram

സ്ത്രീധനത്തിനെതിരെ മാതൃകയായി വിവാഹം

“Manju”

ചാ​രും​മൂ​ട്: സ്ത്രീ​ധ​ന​ത്തി​നെ​തി​രെ മ​ഹ​ത്താ​യ മാ​തൃ​ക കാ​ട്ടി സ​തീ​ഷ് സ​ത്യന്റെ​യും ശ്രു​തി​രാ​ജിന്റെ​യും വി​വാ​ഹം. മാ​താ​പി​താ​ക്ക​ള്‍ മ​ക​ള്‍​ക്ക് വി​വാ​ഹ സ​മ്മാ​ന​മാ​യി ന​ല്‍​കി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ മു​ഴു​വ​ന്‍ തി​രി​കെ ന​ല്‍​കി​യാ​ണ്​ സ​തീ​ഷ് സ​ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‌ മാ​തൃ​ക​യാ​യ​ത്.
നൂ​റ​നാ​ട് പ​ള്ളി​ക്ക​ല്‍ ഹ​രി​ഹ​രാ​ല​യ​ത്തി​ല്‍ കെ.​വി. സ​ത്യ​ന്‍-​ജി. സ​ര​സ്വ​തി ദ​മ്പതി​ക​ളു​ടെ മ​ക​ന്‍ സ​തീ​ഷ് സ​ത്യ​നും നൂ​റ​നാ​ട് പ​ണ​യി​ല്‍ ഹ​രി മം​ഗ​ല​ത്ത് പ​ടീ​റ്റ​തി​ല്‍ ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍-​പി. ഷീ​ല ദമ്പ​തി​ക​ളു​ടെ മ​ക​ള്‍ ശ്രു​തി​രാ​ജും ത​മ്മി​ലു​ള്ള വി​വാ​ഹം വ്യാ​ഴാ​ഴ്ച പ​ണ​യി​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ലാ​ണ്​ ന​ട​ന്ന​ത്. വ​ധു​വി​നെ വീ​ട്ടു​കാ​ര്‍ മ​തി​യാ​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ അ​ണി​യി​ച്ചാ​ണ് വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. വി​വാ​ഹ​ശേ​ഷ​മാ​ണ് ആ​ഭ​ര​ണ​ങ്ങ​ളെ​ല്ലാം ശാ​ഖ​യോ​ഗം ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വ​ര​നും പി​താ​വും ചേ​ര്‍​ന്ന് വ​ധു​വിന്റെ മാ​താ​പി​താ​ക്ക​ള്‍​ക്ക് കൈ​മാ​റി​യ​ത്.
സ്ത്രീ​ധ​ന​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കു​ചേ​രു​ക​യാ​ണെ​ന്നും ത​ങ്ങ​ളു​ടെ തീ​രു​മാ​നം മ​റ്റു​ള്ള​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നു​മാ​യി​രു​ന്നു സ​തീ​ഷ് സ​ത്യന്റെയും പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ പി​താ​വിന്റെ​യും പ്ര​തി​ക​ര​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. എ​സ്.​എ​ന്‍.​ഡി.​പി ശാ​ഖ യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു പ​ള്ളി​ക്ക​ല്‍, കെ. ​സോ​മ​രാ​ജ​ന്‍, ഷാ​ജി, മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Related Articles

Back to top button