IndiaLatest

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 43,071 പേര്‍ക്ക് കോവിഡ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറയുന്നത് ആശ്വാസകരമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,071 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 3,05,45,433 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ 955 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 4,02,005 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,299 പേര്‍ കോവിഡ് മുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 29,658,078 ആയി. രാജ്യത്ത് വാക്സിനേഷന്‍ നടപടികളും ഊര്‍ജിതമായി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുപ്രകാരം ഒന്നും രണ്ടും ഡോസുകളായി 35 കോടി ഡോസ് വാക്സിന്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്. അതേസമയം കോവിഡ് ബാധിതരുടെ എണ്ണം രാജ്യവ്യാപകമായി കുറയുന്നുണ്ടെങ്കിലും, മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണവിധേയമായിട്ടില്ല. ഈ സംസ്ഥാനങ്ങളില്‍ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്കിടയിലും ദൈനംദിന കേസുകള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് ആശങ്കാജനകമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button