IndiaLatest

ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള റിസര്‍വേഷന്‍ ആരംഭിച്ച്‌ ഒല

“Manju”

ബെംഗളുരു ; വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ റിസര്‍വേഷന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ച്‌ ഒല ഇലക്‌ട്രിക്ക്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്‍പീഡ്, ഏറ്റവും വലിയ ബൂട്ട് സ്പേസ്, അതിനൂതന സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചുള്ള വിപ്ലവകരമായ സ്‌കൂട്ടര്‍ അനുഭവം, ഒല സ്‌കൂട്ടറിനെ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടര്‍ ആക്കുമെന്ന് കമ്പനി അഭിപ്രായപ്പെടുന്നു.

ഒല ഡോട്ട് കോം എന്ന കമ്പനി വെബ്‍സൈറ്റ് വഴി 499 രൂപ അടച്ച്‌ ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ഒല സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യാം. വരാനിരിക്കുന്ന ഇലക്‌ട്രിക് വാഹന ശ്രേണിയിലെ, ആദ്യനിര ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള റിസര്‍വേഷന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ ഇവി വിപ്ലവവും ആരംഭിക്കുകയാണെന്ന് ഒല ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഒലയുടെ ഇരുചക്ര വാഹന നിര്‍മാണ ഫാക്ടറി തമിഴ്‍നാട്ടില്‍ 500 ഏക്കര്‍ സ്ഥലത്താണ് ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലുതും നൂതനവും സുസ്ഥിരവുമായ ഇരുചക്ര വാഹന നിര്‍മാണ ഫാക്ടറിയായിരിക്കും ഇതെന്നാണ് കമ്പനി പറയുന്നത്.

Related Articles

Back to top button