International

താലിബാനികളെ പാകിസ്താൻ സംരക്ഷിക്കുന്നു; അഫ്ഗാൻ വൈസ് പ്രസിഡന്റ്

“Manju”

കാബൂൾ: ഭീകരാക്രമണം തുടരുന്ന താലിബാനെ സംരക്ഷിക്കുന്നത് പാകിസ്താനെന്ന കടുത്ത വിമർശനവുമായി അഫ്ഗാനിസ്ഥാൻ. താലിബാന് പൂർണ്ണ സംരക്ഷണം നൽകുന്ന പാകിസ്താൻ നടത്തുന്നത് ഒളിയാക്രമണമെന്നാണ് അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ളാ സലേഹ് വിമർശിച്ചത്.

‘ താലിബാനെ ഒരുവിധത്തിലും സഹായിക്കുന്നില്ലെന്ന പാകിസ്താന്റെ വാദം തള്ളുകയാണ്. ഇരുപതുവർഷങ്ങളായി ഖ്വേതാ ഷൂര എന്ന താലിബാൻ ഭീകരർ പാക് മണ്ണിലാണ് സുരക്ഷിത മായി കഴിയുന്നതും പരിശീലനം നേടുന്നതും. ഈ സംവിധാനം എന്താണെന്ന് എല്ലാവർക്കും അറിയാം. എല്ലാം നിഷേധിക്കുന്ന പാകിസ്താന്റെ രീതി മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു തന്ത്രം മാത്രമാണ്’ ശക്തമായ വിയോജിപ്പാണ് അഫ്ഗാൻ വൈസ്പ്രസിഡന്റ് ട്വിറ്ററിലൂടെ നടത്തിയത്.

പാകിസ്താൻ താലിബാന് വ്യോമസഹായം കൊടുക്കുന്നുവെന്ന തെളിവുകളും സലാഹ് നിരത്തി. പാക് അതിർത്തിയിലെ താലിബാൻ കേന്ദ്രമായ സ്പിൻ ബോൾദാകിനെ ആക്രമിക്കാനുള്ള അഫ്ഗാൻ സേനയുടെ തയ്യാറെടുപ്പിനെ പാകിസ്താൻ വ്യോമസേന പ്രതിരോധിച്ചെന്നാണ് ആരോപണം. പത്തുകിലോമീറ്റർ ദൂരത്തു നിന്നുമാണ് അഫ്ഗാൻ വ്യോമസേന തിരികെ പോന്നതെന്ന തെളിവും സലാഹ് നിരത്തി.

Related Articles

Back to top button