IndiaLatest

12നും 18​നും ഇ​ട​യി​ലു​ള്ള​വ​രുടെ വാ​ക്​​സിനേഷന്‍ പ​രീ​ക്ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍; കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

“Manju”

ഡല്‍ഹി ;രാ​ജ്യ​ത്ത്​ 12നും 18​നും ഇ​ട​യി​ലു​ള്ള​ കുട്ടികള്‍ക്കുള്ള കോ​വി​ഡ്​​ വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. വി​ദ​ഗ്​​ധ​​സം​ഘ​ത്തിന്റെ അ​നു​മ​തി കി​ട്ടി​യ ശേ​ഷം കു​ട്ടി​ക​ള്‍​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ വേ​ഗ​ത്തി​ലാ​ക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

വാക്സിന് അന്തിമ അനുമതി ലഭിച്ച ശേഷം ഈ പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ നയം രൂപീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.

Related Articles

Back to top button