KeralaLatest

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയില്‍ മൂന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചു.നഗരസഭാ പ്രദേശത്ത് 63 പേര്‍ നിരീക്ഷണത്തില്‍.

“Manju”

അജിത് ജി. പിള്ള

 

ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയില്‍ മൂന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ നിയമിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. നിലവിലുള്ള ജീവനക്കാര്‍ക്ക് നിരവധി ചുമതലകള്‍ ഉള്ളതിനാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ നിരീക്ഷണത്തിലാക്കുന്നതിനും സ്രവ പരിശോധനയ്ക്കുമായി എത്തുന്നവര്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നുവെന്നും കാണിച്ച് നഗരസഭാ ചെയര്‍മാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.

നഗരസഭാ പ്രദേശത്ത് 63 പേര്‍ നിരീക്ഷണത്തിൽ. ഇതില്‍ 46 പേര്‍ വീടുകളിലും 17 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ 60 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. പ്രവാസികളായ 30 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ചെയര്‍മാന്‍ കെ.ഷിബുരാജന്‍ പറഞ്ഞു.

Related Articles

Back to top button