IndiaLatest

പേമാരിയില്‍ കനത്ത നാശനഷ്ടം

“Manju”

മുംബൈയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പ്രധാന റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം താറുമാറായി.റോഡിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ പലതും വെള്ളത്തില്‍ ഒഴുകി നടന്നു.കനത്ത മഴയില്‍ ലോക്കല്‍ ട്രെയിന്‍ സേവനം പൂര്‍ണമായും നിലച്ചു.മുംബൈയിലെ ചെമ്പൂര്‍, വിക്രോളി, ഭാണ്ഡൂപ്പ് എന്നിവിടങ്ങളിലാണ് മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായത്. മൂന്നിടങ്ങളിലായി നടന്ന അപകടങ്ങളില്‍ 24 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.അടുത്ത അഞ്ച് ദിവസങ്ങളില്‍ മുംബൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Related Articles

Back to top button