InternationalLatest

വിയറ്റ്‌നാമുമായി കൈ കോര്‍ത്ത് ഇന്ത്യ

“Manju”

 

ന്യൂഡല്‍ഹി ചൈനയെ ഉന്നമിട്ട് വിയറ്റ്‌നാമുമായി പ്രതിരോധ സഹകരണം ദൃഢമാക്കാന്‍ ഇന്ത്യയുടെ നീക്കം.
ത്രിദിന സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം വിയറ്റ്‌നാമിലെത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇതുസംബന്ധിച്ച്‌ നിര്‍ണായക ചര്‍ച്ച നടത്തി. ചൈനയുടെ അയല്‍രാജ്യമായ വിയറ്റ്‌നാമുമായി 10 വര്‍ഷത്തെ പ്രതിരോധ സഹകരണത്തിനുള്ള സംയുക്ത പ്രസ്താവനയിലും ഇന്ത്യ ഒപ്പുവച്ചു. ഏതെങ്കിലും രാജ്യവുമായി ഇത്രയുമധികം വര്‍ഷത്തേക്ക് പ്രതിരോധ സഹകരണത്തിനു വിയറ്റ്‌നാം കൈ കൊടുക്കുന്നത് അപൂര്‍വമാണ്.
തെക്കന്‍ ചൈനാക്കടലില്‍ വിയറ്റ്‌നാമിന്റെ അധികാര പരിധിയിലേക്കു കടന്നുകയറാന്‍ ചൈന നിരന്തരം നീക്കം നടത്തുന്നതിനിടയാണ് ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണമെന്നതു ശ്രദ്ധേയം. കടലില്‍ നിരീക്ഷണവും ആക്രമണവും നടത്താന്‍ കഴിയുന്ന 12 അതിവേഗ കാവല്‍ ബോട്ടുകളും ഇന്ത്യ വിയറ്റ്‌നാമിനു കൈമാറി.
ചൈനീസ് കടന്നുകയറ്റ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണു വിയറ്റ്‌നാമും. ചൈനയോടു നേരിട്ടു മുട്ടാനുള്ള കെല്‍പില്ലെങ്കിലും ലഭ്യമായ സാധ്യതകള്‍ ഉപയോഗിച്ച്‌ പ്രതിരോധമുറപ്പിക്കുകയാണു ലക്ഷ്യം.

Related Articles

Back to top button