Latest

അടിയന്തിരാവസ്ഥയുടെ കഥപറയുന്ന ‘എമർജൻസി ‘ ചർച്ചയാവുന്നു

“Manju”

1975 ലെ അടിയന്തിരാവസ്ഥ കാലഘട്ടത്തെ അടിസ്ഥാനമാക്കി കങ്കണ റണാവത് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് എമർജൻസി. ചിത്രത്തിൽ അടൽ ബിഹാരി വാജ്‌പേയിയായെത്തുന്നത് ബോളിവുഡ് നടൻ ശ്രേയസ് തൽപാണ്ഡെയാണ്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസർ ജനശ്രദ്ധയാകർഷിച്ച് കഴിഞ്ഞു . ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനങ്ങൾ എന്ന വിശേഷണം നൽകുന്ന എമർജൻസി ഇതിനോടകം തന്നെ സിനിമാ മേഖലയിലെ ചർച്ചകളിൽ ഇടം പിടിച്ചു കഴിഞ്ഞു . ഇന്ദിരാഗാന്ധിയുടെ കാലത്ത് രാജ്യം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ കഥ പറയുകയാണ് ചിത്രം.

ചിത്രത്തിൽ അടൽ ബിഹാരി വാജ്‌പേയിയായി എത്തുന്ന ശ്രേയസ് തൽപാണ്ഡെയുടെ ലുക്കും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ് . വാജ്‌പേയിയെ പോലുള്ള ഒരു ലോക നേതാവിന്റെ വേഷം ചെയ്യാൻ തനിക്ക് ഭാഗ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നാണ് ശ്രേയസിന്റെ പ്രതികരണം . ലോക രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ ശിരസ്സുയർത്തി നിർത്താൻ അദ്ദേഹം വഹിച്ച പങ്ക് ചെറുതൊന്നുമല്ല . അദ്ദേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല , നേതാവ് , രാഷ്‌ട്രീയക്കാരൻ , എഴുത്തുകാരൻ , ബുദ്ധിശാലി തുടങ്ങിയ വിശേഷണങ്ങൾ അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും ശ്രേയസ് തൽപാണ്ഡെ പറഞ്ഞു.

ഈ ബഹുമതി ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് . അതിനു താൻ ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് കങ്കണയോടാണ്. അദ്ദേഹം പറഞ്ഞത് . അഭിനയത്തിൽ നിന്നും വീണ്ടും സംവിധാനത്തിനൊരുങ്ങുകയാണ് നടി .ഈ ചിത്രത്തിൽ ഇന്ദിര ഗാന്ധിയുടെ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നത് കങ്കണയാണ് . ഇതിനോടകം തന്നെ കങ്കണയുടെ പോസ്റ്ററുകളും ടീസറുകളും പുറത്തിറങ്ങി കഴിഞ്ഞു . കൂടാതെ അടിയന്തിരാവസ്ഥക്കാലത്ത് മാരകമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഭാരത് രത്ന നേടിയ ജയപ്രകാശ് നാരായണന്റെ വേഷം ചെയ്യുന്നത് അനുപം ഖെർ ആണ്.

രാജ്യത്തെ പിടിച്ചു കുലുക്കിയ അടിയന്തിരാവസ്ഥയുടെ പേടിപ്പെടുത്തുന്ന കാഴ്ചകൾ ജനങ്ങളിലെത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു . ശക്തമായ കഥയും കഥാപാത്രങ്ങളെയും മുൻ നിർത്തി ചിത്രം നിർമ്മിക്കുമ്പോൾ ഇത് ഇന്ത്യൻ രാഷ്‌ട്രീയ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു . കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത് . ഝാൻസി റാണിയുടെ കഥ പറയുന്ന മണികർണികയാണ് ആദ്യ ചിത്രം . വലിയ പ്രതീക്ഷകൾക്ക് ഇടം നൽകി എമർജൻസി പുറത്തിറങ്ങുമ്പോൾ ആവേശകരമായ പിന്തുണയുണ്ടാകുമെന്നാണ് സിനിമ അണിയറ പ്രവർത്തകർ പറയുന്നത് . ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യത്തെ എടുത്ത് കാണിക്കുന്ന ചിത്രത്തിനെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു . ഇന്ത്യ എന്നാൽ ഇന്ദിരയും , ഇന്ദിര എന്നാൽ ഇന്ത്യയുമാണെന്ന് പറയുന്ന അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളെ പുതു തലമുറയ്‌ക്ക് മുൻപിൽ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അവർ പറയുന്നു.

 

Related Articles

Back to top button