Latest

സൗദിയില്‍ ഇന്ന് 323 പേര്‍ക്ക് കോവിഡ്

“Manju”

ജിദ്ദ: സൗദിയില്‍ ഇന്നും ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദ് പ്രവിശ്യയിലാണ്. 323 പേര്‍ക്കാണ് ഇന്ന് റിയാദില്‍ പുതുതായി രോഗം ബാധിച്ചത്. രാജ്യത്താകെ ഇന്ന് പുതിയ രോഗികള്‍ 1,055 ഉം രോഗമുക്തി 1,143 ഉം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയിലെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,09,576 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,90,696 ഉം ആയി. രോഗബാധിതരില്‍ ഇന്ന് 12 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8,075 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 10,805 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,420 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

Related Articles

Back to top button