IndiaLatest

യുവതിയെ മൃഗീയമായി കാമുകന്‍ കൊലപ്പെടുത്തി

“Manju”

ലഖ്‌നൗ: യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. മറ്റൊരാളുമായുള്ള വിവാഹത്തിന് തയ്യാറായതിനെ തുടര്‍ന്നാണ് ക്രൂര കൊലപാതകം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ യുപിയിലെ ബല്ലിയയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. പ്രതിയായ അന്നു രാജ്ഭര്‍ പത്തൊന്‍പതുകാരിയായ സിന്ധു രാജ്ഭറിനെ കഴുത്തറുത്ത് മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു ഉണ്ടായത്. യുവതിയുടെ മൃതദേഹം ഗ്രാമത്തിലെ വയലില്‍ നിന്ന് പോലീസ് കണ്ടെത്തുകയുണ്ടായി. യുവതിയും പ്രതിയും തമ്മില്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്നു. പ്രതിക്ക് യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും യുവതി അത് എതിര്‍ത്തു വേറൊരാളുമായി വിവാഹത്തിന് തയ്യാറായതിനെ തുടര്‍ന്നാണ് കൊലപാതകത്തിന് പ്രതിയെ പ്രകോപിച്ചിരിക്കുന്നത്

Related Articles

Back to top button