InternationalLatest

വാൾട്ടർ ഹണ്ട് എന്നും നമ്മോടൊപ്പമുണ്ട്

“Manju”

വാൾട്ടർ ഹണ്ട് എന്ന അമേരിക്കക്കാരനെ നമുക്കറിയില്ല എന്നാൽ അദ്ദേഹം നടത്തിയ ഒരു കണ്ടുപിടിത്തം എന്നും നമ്മോടാപ്പമുണ്ട്. ഒരു പക്ഷെ ലോകത്തിലെ മിക്ക വീട്ടിലും ഇതുണ്ടായിരിക്കും വലിയ കണ്ട് പിടിത്തങ്ങൾക്കു തുടക്കമിടുകയും പലതിനും പേറ്റന്റ് നേടുകയും ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടവിധം അനുഭവിക്കാൻ കഴിയാതെ പോയ ഹതഭാഗ്യനാണ് ഹണ്ട്. ചിലതിന്റെയെല്ലാം പിതൃത്വം മറ്റുചിലർ കൊണ്ടുപോവുകയും ചെയ്തു.

സേഫ്റ്റി പിൻ കണ്ടുപിടിച്ച ആളാണ് വാൾട്ടർ ഹണ്ട്. പുത്തന്‍ ആശയങ്ങള്‍ വികസിപ്പിക്കുന്നതില്‍ അതീവ തല്‍പരനായിരുന്നു അമേരിക്കയിലെ മെക്കാനിക്കായ വാള്‍ട്ടര്‍ ഹണ്ട്. .ഇന്ന് അദ്ദേഹത്തിന്റെ 161 ആം ചരമ ദിനമാണ് 1859 ജൂൺ 8 നു അമേരിക്കയിലെ ന്യൂയോർക്കിലായിരുന്നു അന്തരിച്ചത്

പിൻ സാധാരണ മൊട്ടുസൂചിയ്ക്ക് ചില രൂപാന്തരണം ചെയ്തതാണ്. മൊട്ടുസൂചിയേക്കാൾ സേഫ്റ്റിപിന്നിന് ഒരു സ്പ്രിങ്ങ് ഭാഗവും കൂർത്തഭാഗം പിടിച്ചുകിടക്കാനുള്ള കൊളുത്തുന്ന ഭാഗവും ചേർന്നതാണ്. ഈ കൊളുത്തുന്ന ഭാഗത്തിനു രണ്ടു ലക്ഷ്യമുണ്ട്. ഒന്ന്, ഒരു പ്രതലത്തെ നന്നായി പിടിച്ചുകിടക്കാനുള്ള ഒരു വളയം സൃഷ്ടിക്കുക. രണ്ടാമത്തെ ധർമ്മം കൂർത്ത സൂചിയുടെ അറ്റത്തുനിന്നും ഉപയോഗിക്കുന്ന ആളുടെ ശരീരത്തു കൊള്ളാതെ സംരക്ഷിക്കുക.ഇവ സാധാരണ, തുണിഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാനാണുപയോഗിക്കുന്നത്.

തയ്യൽ മെഷിന്റെ പ്രാഗ്രൂപം ഹണ്ടാണ് കണ്ട് പിടിച്ചത്. തെരുവ് തൂത്ത് വാരുന്ന യന്ത്രം, റോഡിൽ നിന്ന് ഐസ് മാറ്റുന്ന യന്ത്രം പഴയകാല കാറിലെ ഹോൺ ആയ മണി വിൻചെസ്‌റ്റർ റൈഫിൾ തുടങ്ങി ഒട്ടേറെ കണ്ടുപിടിത്തങ്ങൾ ഹണ്ടിന്റേതായി ഉണ്ട്. പുത്തന്‍ ആശയങ്ങള്‍ വികസിപ്പിക്കുന്നതില്‍ അതീവ തല്‍പരനായിരുന്നു അമേരിക്കയിലെ മെക്കാനിക്കായ വാള്‍ട്ടര്‍ ഹണ്ട്. ഇദ്ദേഹമാണ് ഇന്നുകാണുന്ന തരത്തിലുള്ള സേഫ്റ്റി പിന്നിനോട് സാമ്യമുള്ള ഉല്‍പ്പന്നം കണ്ടുപിടിച്ചതായി കരുതപ്പെടുന്നത്.

പിൻ സാധാരണ മൊട്ടുസൂചിയ്ക്ക് ചില രൂപാന്തരണം ചെയ്തതാണ്. മൊട്ടുസൂചിയേക്കാൾ സേഫ്റ്റിപിന്നിന് ഒരു സ്പ്രിങ്ങ് ഭാഗവും കൂർത്തഭാഗം പിടിച്ചുകിടക്കാനുള്ള കൊളുത്തുന്ന ഭാഗവും ചേർന്നതാണ്. ഈ കൊളുത്തുന്ന ഭാഗത്തിനു രണ്ടു ലക്ഷ്യമുണ്ട്. ഒന്ന്, ഒരു പ്രതലത്തെ നന്നായി പിടിച്ചുകിടക്കാനുള്ള ഒരു വളയം സൃഷ്ടിക്കുക. രണ്ടാമത്തെ ധർമ്മം കൂർത്ത സൂചിയുടെ അറ്റത്തുനിന്നും ഉപയോഗിക്കുന്ന ആളുടെ ശരീരത്തു കൊള്ളാതെ സംരക്ഷിക്കുക.ഇവ സാധാരണ, തുണിഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാനാണുപയോഗിക്കുന്നത്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും സേഫ്റ്റി പിന്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല.. നമ്മളെല്ലാവരും ഇന്ന് വളരെയേറെ ഉപയോഗിക്കുന്ന ഒരു ഉപകരണമായ സേഫ്റ്റിപിൻ കണ്ടുപിടിച്ചതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. സാമ്പത്തികമായി അത്ര ഉയര്‍ച്ചയിലല്ലാതിരുന്നതിനാല്‍ സുഹൃത്തില്‍ നിന്നും 15 ഡോളര്‍ കടം വാങ്ങിയിരുന്നു ഹണ്ട്. ഈ കടം വീട്ടണമെങ്കില്‍ ഹണ്ടിന് പുതിയൊരുല്‍പ്പന്നം കണ്ടുപിടിച്ച് വിപണിയിലെത്തിക്കേണ്ടിയിരുന്നു.ഈ സംഭവമാണ് സേഫ്റ്റി പിന്നിന്റെ നിര്‍മ്മാണത്തിലേക്ക് വാള്‍ട്ടര്‍ ഹണ്ടിനെ എത്തിച്ചത്

ഹണ്ട് തന്റെ സേഫ്റ്റി പിന്‍ ആശയം സാക്ഷാത്കരിക്കുകയും 1849 ല്‍ ഇതിന്റെ പേറ്റന്റ് നേടുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഹണ്ട് ഈ പേറ്റന്റ് ഡബ്ല്യു ആര്‍ ഗ്രേസ് & കമ്പനിക്ക് 400 ഡോളറിനു വിറ്റു. ആ തുകയില്‍ നിന്നും ഹണ്ട് 15 ഡോളര്‍ സുഹൃത്തിനു കൊടുത്ത് കടം വീട്ടുകയും ബാക്കി തുക തനിക്കായി കരുതുകയും ചെയ്തു. പേറ്റന്റ് സ്വന്തമാക്കിയ ഡബ്ല്യു ആര്‍ ഗ്രേസ് & കമ്പനി ഹണ്ടിന്റെ കണ്ടുപിടിത്തത്തില്‍ നിന്നും പിന്നീട് ലക്ഷണക്കിനു ഡോളര്‍ സമ്പാദിച്ചു.

Related Articles

Back to top button