Latest

യാത്രയയപ്പ് നല്‍കി

“Manju”

ജിദ്ദ: ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇശല്‍ കലാവേദിയിലൂടെ ജിദ്ദയിലെ കലാ ആസ്വാദകരുടെ മനം കവര്‍ന്ന കൊച്ചു കലാകാരികളായ അനൂത ഫാത്തിമ, ദിയാന ഫാത്തിമ, എന്നിവര്‍ക്കും ഇശല്‍ കുടുംബ സംഗമങ്ങളെ ഹൃദ്യമാക്കുന്നതില്‍ സജീവ പങ്കാളിത്തം വഹിച്ച സാഹിറ ജലാലിനും ഇശല്‍ കലാവേദി ഹൃദ്യമായ യാത്രയയപ്പ് നല്‍കി. കുറഞ്ഞ കാലത്തിനുള്ളില്‍ ജിദ്ദയിലെ വേദികളില്‍ നിറ സാന്നിധ്യമായ ഗായികയാണ് ദിയ ഫാത്തിമ. പരിപാടിയില്‍ ഇശല്‍ കലാ വേദി പ്രസിഡന്റ്‌ ഇബ്‌റാഹീം ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ബഷീര്‍ തിരൂര്‍, രക്ഷാധികാരി അബ്ദുല്‍ മജീദ് നഹ, ഫൈസല്‍ മൊറയൂര്‍, സലാഹു വാളക്കുട, അബ്ബാസ് വേങ്ങൂര്‍, ഷാജഹാന്‍ ഗൂഡല്ലൂര്‍, അഷ്റഫ് പൊന്നാനി, ജമാല്‍ പേരാമ്പ്ര, ഉണ്ണീന്‍ പുലാക്കല്‍, ശിഹാബ് പുളിക്കല്‍ എന്നിവരും വനിത വിങ്ങിനെ പ്രതിനിധീകരിച്ച്‌ ഹബീബ റഹീം, മൈമൂന ഇബ്‌റാഹീം എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Related Articles

Back to top button