KeralaLatest

കിക്മയിൽ എം.ബി.എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

“Manju”

തിരുവനന്തപുരം : സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2024-26 എം.ബി.എ. (ഫുൾടൈം) ബാച്ചിലേയ്ക്കുളള അപേക്ഷ ക്ഷണിച്ചു. www.kicma.ac.in വഴി അപേക്ഷ സമർപ്പിക്കാം, അവസാന തീയതി ജനുവരി 20.

കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും, എസ്.സി./എസ്.റ്റി/ ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.

അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഫെബ്രുവരിയിലെ C-MAT (സി-മാറ്റ്) എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547618290, 9188001600, www.kicma.ac.in.

Related Articles

Back to top button