IndiaLatest

ബ്ലാക്ക് ഫംഗസിന് പിന്നാലെ ഭീഷണിയായി ബോണ്‍ ഡെത്ത്;മുംബൈയില്‍ 3 കേസുകള്‍

“Manju”

മുംബൈ; ബ്ലാക്ക് ഫംഗസിനെ പിന്നാലെ കൊവിഡ് രോഗബാധിതരില്‍ ആശങ്ക സൃഷ്ടിച്ച്‌ ‘ബോണ്‍ ഡെത്ത്’. മുംബൈയില്‍ ഇതുവരെ 3 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. അവാസ്കുലര്‍ നെക്രോസിസ് അഥവ അസ്ഥിക്കുള്ളിലെ കോശഘടനകളുടെ മരണമാണ് ബോണ്‍ ഡെത്ത്.
മുംബൈയിലെ മഹിം, ഹിന്ദുജ ആശുപത്രിയിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് രോഗമുക്തി നേടിയ മൂന്ന് ഡോക്ടര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ 40 വയസില്‍ താഴെയുള്ളവരാണ്. 2 മാസം മുന്‍പാണ് ഇവര്‍ക്ക് കൊവിഡ് ബാധിച്ചത്. തുടയെല്ലില്‍ അതികഠിനമായ വേദന നേരിട്ടതോടെയാണ് ഇവര്‍ ചികിത്സ തേടിയത്. അവര്‍ ഡോക്ടര്‍മാരായതിനാല്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വളരെ വേഗം തന്നെ ചികിത്സ തേടുകയായിരുന്നു മഹിം ഹിന്ദുജ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സഞ്ജയ് അഗര്‍വാല പറഞ്ഞു.
ബ്ലാക്ക് ഫംഗസുകള്‍ പോലെ തന്നെ സ്റ്റിറോയിഡുകളുടെ ദുരുപയോഗമാണ് ബോണ്‍ ഡെത്തിനും കാരണമാകുന്നതെന്ന് വിദഗ്ദര്‍ പറയുന്നു. കൊവിഡ് രോഗികളില്‍ കൂടിയ അളവില്‍ കോര്‍ട്ടികോസ്റ്റിറോയിഡുകള്‍ ഉപയോഗക്കുന്നതാണ് അവാസ്കുലര്‍ നെക്രോസിസിന് കാരണമാകുന്നതെന്ന് ഡോ സഞ്ജയ് അഗര്‍വാല പറഞ്ഞു.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,796 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം4,82,071 ആയി കുറഞ്ഞു. 42,352 പേരാണ് രോഗമുക്തരായത്.രാജ്യത്താകമാനം ഇതുവരെ 2,97,00,430 പേരാണ് രോഗമുക്തരായത്.രോഗമുക്തി നിരക്ക് 97.11% ആയി വര്‍ദ്ധിച്ചു പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുകയാണ്. നിലവില്‍ ഇത് 2.40 ശതമാനമാണ്.

Related Articles

Back to top button