Latest

പാര്‍ലമെന്ററി സമിതി പുനസംഘടിപ്പിച്ച് കോണ്‍ഗ്രസ്

“Manju”

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനോടനുബന്ധിച്ച് പാര്‍ലമെന്ററി സമിതി പുനസംഘടിപ്പിച്ച് കോണ്‍ഗ്രസ്. അനുഭവസമ്പത്തുള്ള നേതാക്കളെ തിരിച്ചുവിളിച്ച് പാര്‍ലമെന്റില്‍ ശക്തസാന്നിദ്ധ്യമാവുക എന്നതാണ് ലക്ഷ്യം.

പി. ചിദംബരം, മനീഷ് തിവാരി, അംബികാ സോണി, ദിഗ് വിജയ് സിംഗ് എന്നിവരെ ഉള്‍പ്പെടുത്തി കൊണ്ടാണ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി പാര്‍ലമെന്റി സമിതി പുനഃസംഘടിപ്പിച്ചിരിക്കുന്നത്.

മനീഷ് തിവാരിയേയും ശശി തരൂരിനേയും സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് വഴി പാര്‍ലമെന്ററി സമിതിയിലെ ചര്‍ച്ചകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും സോണിയ അറിയിച്ചു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (പ്രതിപക്ഷ നേതാവ്), ആനന്ദ് ശര്‍മ (ഉപനേതാവ്), ജയറാം രമേശ് (ചീഫ് വിപ്പ്) എന്നിവരടങ്ങിയ രാജ്യസഭാ സമിതിയില്‍ പുതിയതായി ചിദംബരം, അംബികാ സോണി, ദിഗ് വിജയ് സിംഗ് എന്നിവരും ഉള്‍പ്പെടും.

Related Articles

Back to top button