IndiaKannurLatest

തദ്ദേശ തെരഞ്ഞെടുപ്പ് ; കാസര്‍ഗോഡ് ജില്ലയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി

“Manju”

കാസര്‍ഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. ജില്ലാ അതിര്‍ത്തി മേഖലയില്‍ വാഹന പരിശോധന കര്‍ശനമാക്കി.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ചൂട് മലബാറിലെ നാല് ജില്ലകളിലേക്ക് ചുരുങ്ങിയതോടെ പ്രചാരണരംഗം വീറും വാശിയും നിറഞ്ഞതായി. വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് ചോദിക്കാനെത്തുന്ന സ്ഥാനാര്‍ത്ഥികളും മുന്നണികളും പരമാവധി വോട്ട് ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്.

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് കേരളം ഉറ്റുനോക്കുന്നത്. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്നതിനൊപ്പം അവസാനദിനങ്ങളില്‍ വാഹനങ്ങളിലും പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍.

Related Articles

Back to top button