InternationalLatest

ഒന്നര കോടി കോവിഡ്​ വാക്​സിന്‍ നഷ്ടപ്പെടുത്തി ​​​ ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്‍

“Manju”

വാഷിങ്​ടണ്‍: പ്രമുഖ കോവിഡ്​ വാക്​സിന്‍ നിര്‍മാണ കമ്പനിയായ ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്​ കരാര്‍ കമ്പനിയുടെ വീഴ്​ച മൂലം നഷ്ടപ്പെടുത്തേണ്ടി വന്നത് ഒന്നര കോടി കോവിഡ്​ വാക്​സിനുകള്‍. ഉപകരാര്‍ എടുത്ത ബാള്‍​ട്ടിമോര്‍ ആസ്​ഥാനമായ എമര്‍ജന്‍റ്​ ബയോസൊലൂഷന്‍സ്​ ആണ്​ യുഎസ് കമ്പനിക്ക്​ വന്‍ നഷ്​ടം വരുത്തി വച്ചത് ​. ഇതേ കമ്പനിയാണ്​ ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്​ പുറമെ ആസ്​ട്രസെനക്കക്കും ​കോവിഡ്​ വാക്​സിന്‍ ചേരുവകള്‍ നല്‍കുന്നത്​.

ഇവ രണ്ടും പരസ്​പരം മാറിയതാണ്​ അപകടം വരുത്തിയത്​. അബദ്ധം തിരിച്ചറിഞ്ഞതോടെ ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്‍ അടിയന്തരമായി മരുന്ന്​ കയറ്റുമതി നിര്‍ത്തിവെച്ചു. സംഭവം അമേരിക്കന്‍ ​ ഭക്ഷ്യ, മരുന്ന്​ വിഭാഗം അന്വേഷിച്ചുവരികയാണ്​. കൈയബദ്ധമാണ്​ പ്രശ്​നങ്ങള്‍ക്ക് പിന്നിലെന്നാണ്​ പ്രാഥമിക നിഗമനം .

Related Articles

Back to top button