IndiaLatest

ആസ്ട്രസെനക വാക്‌സിന്റെ പരിരക്ഷ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും; പഠനം

“Manju”

Malayalam News - Covid Vaccine | ആസ്ട്രസെനക വാക്‌സിന്റെ പരിരക്ഷ ജീവിതകാലം  മുഴുവന്‍ നീണ്ടുനില്‍ക്കും; പഠനം | News18 Kerala, Coronavirus-latest-news  Latest Malayalam News ...
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനക വാക്‌സിന്റെ പരിരക്ഷ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്ന് പഠനം. ഓക്‌സ്‌ഫോര്‍ഡ്, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആന്റിബോഡികള്‍ ക്ഷയിച്ച്‌ കഴിഞ്ഞാലും ശരീരത്തില്‍ വാക്‌സിന്‍ സുപ്രധാന കോശങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും.

ഫൈസര്‍, മൊഡേണ വാക്‌സിനുകളെക്കാള്‍ കൂടുതല്‍ ടി സെല്ലുകള്‍ ഉല്പാദിപ്പിക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് കഴിയുന്നു. ടി സെല്ലുകളെ അളക്കാന്‍ കഴിയില്ല. എന്നാല്‍ ഇത് ശരീരത്തില്‍ ജീവിതകാലം മുഴുവന്‍ പരിരക്ഷ നല്‍കുന്നു. അതേസമയം കോവിഡ് മൂന്നാം തരംഗം ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയില്‍ വ്യാപിക്കുമെന്ന് പുതിയ പഠനം. അതേസമയം രണ്ടാം തരംഗം പോലെ മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കാണ്‍പുര്‍ ഐ ഐ ടി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ഐ ഐ ടിയിലെ ഗണിതശാസ്ത്ര വിശകലന സംവിധാനമായ സൂത്രത്തിന്റെ സഹായത്തോടെ നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രൊഫ. മനീന്ദ്ര അഗര്‍വാളാണ് ഇതുസംബന്ധിച്ച പഠനത്തിന് നേതൃത്വം നല്‍കിയത്.

Related Articles

Back to top button