IndiaLatest

കഴി‍ഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ ഞെട്ടിപ്പിക്കുന്ന കോവിഡ് രോഗികള്‍

“Manju”

രജിലേഷ് കേരിമഠത്തില്‍

രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് കേസുകളിൽ റെക്കോർഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 6654 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്ത്. ഒരു ദിവസമുണ്ടാകുന്ന രോഗികളുടെ എണ്ണത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ സംഖ്യയാണിത്. ആകെ രോഗികളുടെ എണ്ണം 1,25,101. നാലു ദിവസത്തിനിടെ ഏതാണ്ട് 25,000 രോഗികളുണ്ടായി.

ആകെ മരണം 3720. ലോക്ഡൗണ്‍ രണ്ടുമാസത്തിലേക്ക് എത്തുമ്പോള്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി രോഗികളുടെ എണ്ണം ക്രമാതീതമായി. തുടർച്ചയായ രണ്ടാം ദിവസമായി രോഗികളുടെ എണ്ണം ക്രമാതീതമായി. തുടർച്ചയായ രണ്ടാം ദിവസമാണ് 6000 ലേറെ കേസുകളുണ്ടാകുന്നത്. രാജ്യത്തെ 80 ശതമാനം കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്ര, , ഗുജറാത്ത്‌, മധ്യപ്രദേശ്, ബംഗാൾ, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്. …

Related Articles

Check Also
Close
Back to top button