KeralaLatest

വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നേക്കും. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന. മൈക്രോ കണ്ടെയിന്‍മെന്റ് മേഖല തിരിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരുന്നുണ്ട്. ഇളവുകള്‍ വേണമോ എന്ന് ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. നിലവില്‍ ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇളവുകള്‍ സംസ്ഥാനത്തുണ്ട്.
ഇന്നത്തെ യോഗത്തില്‍ 22ന് ശേഷമുള്ള കാര്യങ്ങളാവും വിലയിരുത്തുക. പെരുന്നാള്‍ പ്രമാണിച്ച്‌ സര്‍ക്കാര്‍ നല്‍കിയ ഇളവുകളെ തുടര്‍ന്നുള്ള കേസ് സുപ്രീം കോടതിയില്‍ എത്തി നില്‍ക്കുകയാണ്. ഇതും കൂടി പരിഗണിച്ചാവും ഇളവുകള്‍ കൊണ്ടുവരിക. വ്യാപാരികള്‍ അടക്കം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്.

ബക്രീദുമായി ബന്ധപ്പെട്ട് നല്‍കിയ ഇളവുകള്‍ ഇന്ന് കൂടി കേരളത്തില്‍ തുടരും. അതേസമയം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഡി കാറ്റഗറിയില്‍ ഇളവുകളുണ്ടാവില്ല. ടിപിആര്‍ പതിനഞ്ച് ശതമാനം വരെയുള്ള പ്രദേശങ്ങളില്‍ അവശ്യസാധനങ്ങളും മറ്റ് കടകളുംതുറക്കും. രാത്രി എട്ട് വരെയാണ് ഇവയ്ക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി. തുണക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക് കട, സ്വര്‍ണക്കട എന്നിവയെല്ലാം ഈ സമയം വരെ പ്രവര്‍ത്തിക്കും.

Related Articles

Back to top button