India

ബോഡോലാന്റ് ഭീകരർ  എല്ലാവരും ആയുധംവെച്ച് കീഴടങ്ങി: ഹിമന്ത ബിശ്വശർമ്മ

“Manju”

ഗുഹാവട്ടി : നിരോധിത ഭീകര സംഘടനയായ നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ബോഡോലാന്‍റിലെ മുഴുവൻ ഭീകരരും കീഴടങ്ങി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ പദ്ധതിതകളിൽ ജനങ്ങൾക്ക് പൂർണ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

2020 ജനുവരിയിൽ എൻഎൽഎഫ്ബിയുമായി ഒപ്പുവെച്ച സമാധാന കരാറിൽ കീഴടങ്ങുന്ന ഭീകരർക്കായി ആകർഷകമായ പദ്ധതികളാണ് സർക്കാർ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ ആകൃഷ്ടരായാണ് കീഴടങ്ങൽ. ആയുധങ്ങളുമായി എത്തിയാണ് ഭീകരർ അസം പോലീസ് മുൻപാകെ കീഴടങ്ങിയത്. കാടുകളിലൂടെ കീഴടങ്ങാൻ വരുന്ന ഭീകരരുടെ വീഡിയോ ദൃശ്യങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.

സർക്കാർ പദ്ധതികളിൽ ജനങ്ങളുടെ വിശ്വാസമാണ് ഭീകരരുടെ കീഴടങ്ങലിൽ നിന്ന് വ്യക്തമാകുന്നതെന്നെന്നും ഹിമന്ത പറഞ്ഞു. സ്വന്തം വീടുകളിലേക്കുള്ള ഭീകരരുടെ തിരിച്ചുവരവ് സ്വാഗതം ചെയ്യുന്നു. ബോഡോലാന്‍റിന്റെ സമഗ്ര വികസനത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ബോഡോ വിഭാഗത്തിന്റെ സാമൂഹിക, സാംസ്‌കാരിക മൂല്യങ്ങൾ എല്ലായ്‌പ്പോഴും കാത്തുസൂക്ഷിക്കുമെന്നും ഹിമന്ത വ്യക്തമാക്കി.

Related Articles

Back to top button