IndiaLatest

കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ റെയില്‍വെ പാളത്തില്‍ മരിച്ച നിലയില്‍

“Manju”

ബെംഗളൂരു: കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപേധ്യക്ഷനും ജെ ഡി എസ് നേതാവുമായ എസ് എല്‍ ധര്‍മഗൗഡ (64) യുടെ മൃതദേഹമാണ് റെയില്‍വെ പാളത്തില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ധര്‍മഗൗഡയുടെ ജന്മനാടായ ചിക്കമംഗലൂരുവിലെ റെയില്‍വെ പാളത്തില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അരികില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ വീട്ടില്‍ നിന്നു കാണാതായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ധര്‍മഗൗജക്കെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മാത്രമല്ല, നിയമസഭാ അധ്യക്ഷനായ പ്രതാപ് ചന്ദ്ര ഷെട്ടിയെ നീക്കാനായി ബിജെപിയുമായി കൂട്ടുകൂടിയെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍മഗൗഡയെ കൈയേറ്റം ചെയ്തിരുന്നു.

Related Articles

Back to top button