LatestThiruvananthapuram

വാര്‍ഷിക ഡാറ്റ പ്ലാനുകളുമായി ബി.എസ്.എന്‍.എല്‍

“Manju”

ഡല്‍ഹി ;രാജ്യത്തെ ടെലികോം മേഖലയിലെ ഏക പൊതുമേഖല സ്ഥാപനമായ ബി.എസ്‌.എന്‍.എല്‍ – തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് അണ്‍ലിമിറ്റഡ് വാര്‍ഷിക ഡാറ്റ പ്ലാനുകള്‍ പ്രാപിച്ചിരിക്കുകയാണ്. ബി.എസ്‌.എന്‍.എല്ലിന്റെ ഈ പ്രത്യേക താരിഫ് വൗച്ചര്‍ (എസ്.ടി.വി) പ്ലാന്‍ 1498 രൂപയാണ്. പുതിയ പ്ലാന്‍ രാജ്യത്തെ എല്ലാ കമ്പനിയുടെ പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്കുമുള്ളതാണ്. കേരള ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബി.എസ്‌.എന്‍.എല്ലിന്റെ 1498 രൂപയുടെ വാര്‍ഷിക ഡാറ്റാ പ്ലാന്‍ 2021 ആഗസ്റ്റ് 23 മുതല്‍ ലഭ്യമാകുന്നതാണ്.

ഒരു വര്‍ഷത്തെ വാലിഡിറ്റി 1498 രൂപയ്ക്ക് ലഭിക്കുന്നതാണ് പ്ലാന്‍. ബി.എസ്‌.എന്‍.എല്ലിന്റെ വാര്‍ഷിക ഡാറ്റാ പ്ലാനായ 1498 രൂപയുടെ വാലിഡിറ്റി 365 ദിവസങ്ങള്‍ അതായത് 1 വര്‍ഷം ആയിരിക്കും. ബി.എസ്‌.എന്‍.എല്ലിന്റെ ഈ പ്ലാനില്‍, ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത ഡാറ്റയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. ഈ പ്ലാനില്‍, പ്രതിദിനം 2 ജിബി ഡാറ്റ തീര്‍ന്നതിനുശേഷം, ഉപഭോക്താക്കള്‍ക്ക് 40kbps വേഗതയില്‍ പരിധിയില്ലാത്ത ഡാറ്റയുടെ ആനുകൂല്യം ലഭിക്കുന്നതായിരിക്കും.

Related Articles

Back to top button